കുങ്കുമ സന്ധ്യകളോ
നിന്റെ കവിള്‍പ്പൂവില്‍
ചന്ദന ഗന്ധികളോ
നിന്റെ ഇളം മെയ്യില്‍
നിന്റെ ഇളം മെയ്യില്‍ ചന്ദന ഗന്ധികളോ
നിന്റെ കവിള് പൂവില്‍ കുങ്കുമ സന്ധ്യകളോ
പ്രേമ വിപഞ്ചികയില്‍ രാഗമരാളം നീ
മാദകരാവുകളില്‍ മാരവിനോദം നീ
മുല്ലപ്പൂ പന്തലിലെ നാലു നില പൂപ്പന്തലിലെ
കതിര്‍മണ്ഡപം വരവേല്ക്കുമ്പോള്
കതിര്‍മണ്ഡപം വരവേല്ക്കുമ്പോള്
കവിളിണയില്‍ നാണവുമായി അഴകില്‍ മുങ്ങി വാ
(ചന്ദന ഗന്ധികളോ)
തേനൊഴുകും മണിയറയില്‍
പൂവിതറും ശയ്യകളില്‍
തളിര് യൌവനം ശ്രുതി മീട്ടുമ്പോള്‍
മനസ്സുകളില്‍ മലര് വിരിയും
പുളകം കൊണ്ട് വാ (ചന്ദന ഗന്ധികളോ )