വൃശ്ചികോല്‍സവത്തിനു വൃന്ദാവനത്തില്‍ വരുമെന്നോതി കണ്ണന്
അടിമുതല്‍ മുടിയോളം കോരിത്തരിച്ചു ഞാന്‍
അരയന്നത്തോണിയില്‍ കാത്തിരുന്നു
സഖീ അരയന്നത്തോണിയില്‍ കാത്തിരുന്നു
പഞ്ചമിത്തിങ്കളെ പാടിയുണര്‍ത്തുമീ
പാലൊളിയമുനയും ഞാനും (പഞ്ചമി..)
കാല്‍ച്ചിലമ്പൂരി കണ്ണീരണിഞ്ഞിട്ടും
കണ്ണന് വന്നീലാ തോഴി (2)
ലാലലാ..ലാലലാ..ലാലലാ.. (വൃശ്ചികോല്‍സവത്തിനു..)
നീലക്കടമ്പുകള്‍ നീളെ തൂവുമീ
നീര്‍മണിപ്പൂക്കളും ഞാനും (നീല..)
വാടിയ കാറ്റിന്റെ വാസനയേറ്റിട്ടും
കണ്ണന് വന്നീലാ തോഴി (2)
ലാലലാ..ലാലലാ..ലാലലാ.. (വൃശ്ചികോല്‍സവത്തിനു..)
vrischikolsavathinu vrindavanathil varumennothi kannan