പൂവും പൊന്നും പുടവയുമായ് വന്നു
ഭൂമിയെ പുണരും പ്രഭാതമേ നിന്റെ
പ്രേമഗാനം കേട്ടൂ ഞാന്‍.. കേട്ടൂ ഞാന്‍
(പൂവും പൊന്നും)
വര്‍ണ്ണങ്ങള്‍ പൂവിട്ടു പൂവിട്ടു നില്ക്കുമീ
മണ്ഡപത്തില്‍ കതിര്‍മണ്ഡപത്തില്‍
വര്‍ണ്ണങ്ങള്‍ പൂവിട്ടു പൂവിട്ടു നില്ക്കുമീ
മണ്ഡപത്തില്‍ കതിര്‍മണ്ഡപത്തില്‍
നാണിച്ചു നില്ക്കുന്ന ശാലീനയാമൊരു
നാടന്‍ വധുവിനെപ്പോലെ
കോള്മയിര് കൊള്ളുമീ ഭൂമിയെ കാണുമ്പോള്‍
കോരിത്തരിയ്ക്കുന്നൂ മെയ്യാകെ കോരിത്തരിയ്ക്കുന്നൂ
(പൂവും പൊന്നും)
മഞ്ഞലമായുന്ന പൊന്‍ വെയില് പൂക്കുന്നോരങ്കണത്തില് മലരങ്കണത്തില്
ഓമനിച്ചോമനിച്ചോരോന്നു ചൊല്ലിയാ
പൂമേനി നീ തഴുകുമ്പോള്‍
സൌവര്ണ്ണഗാത്രിയായ് മാറുമീ ഭൂമിയെ
സ്നേഹിച്ചുപോകുന്നൂ കണ്ടുഞാന്‍ മോഹിച്ചുപോകുന്നൂ
(പൂവും പൊന്നും)