സ്വര്‍ഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ
സ്വപ്നാടനം ഈ സ്വപ്നാടനം..
അനന്തമാണീ വീഥി
അജ്ഞാതമാണീ രീതി
വാനം ഭൂമിക്കു വളര്‍ത്താന്‍ കൊടുത്തു
കണ്ണുനീര്‍ത്തുള്ളികളെ.. വീഴും
കണ്ണുനീര് തുള്ളികളെ...
ഭൂമി കുടിച്ചു പാതി..
പൂവായ് വിടര്‍ന്നു പാതി...
ആയിരം പൂകൊഴിഞ്ഞു.. വീണ്ടും
ആയിരം പൂവിരിഞ്ഞു.. വീണ്ടും
ആയിരം പൂവിരിഞ്ഞു...
തീരം തിരകളെ പുണരാതെ നിന്നു
ദുഃഖത്തിന് പുളിനങ്ങളില്‍..പാരില്‍
ദുഃഖത്തിന് പുളിനങ്ങളില്‍..
മോഹം മീട്ടി രാഗം
കാലം മീട്ടി ശോകം
ജീവിതം പൂവിടുന്നു.. വീണ്ടും
ജീവനില്‍ തീയിടുന്നു.. വീണ്ടും
ജീവനില്‍ തീയിടുന്നു.