യാമിനീ...
എന്‍ സ്വപ്നങ്ങള്‍ വാരിപ്പുണര്‍ന്നു
മൂകമാം കാലത്തിന്നഗ്നിവ്യൂഹം
യാമിനീ...
നെഞ്ചില്‍ വിതുമ്പുന്ന മോഹവുമായ്
ഞാനലയുന്നോരീ വീഥികളില്‍
എന്റെ ചിലമ്പൊലി കേള്‍ക്കാന്‍ വരാറുണ്ടോ
ഇന്നും മനസ്സിന്റെ കൂട്ടുകാരന് ?
യാമിനീ...
ഏതൊകിനാവിന്റെ തീരവും തേടി
ഞാനോഴുകുന്നോരീ യാമങ്ങളില്‍
എന്‍ ജീവനാഥനെ ഒരുനോക്കുകാണാന്‍
എന്നെന്നും തീരാത്തോരാത്മദാഹം
യാമിനീ....
യാമിനീ എന്റെ സ്വപ്നങ്ങള്‍ വാരിപ്പുണര്‍ന്നു
മൂകമാം കാലത്തിന് പൊന്‍കരങ്ങള്‍
നെഞ്ചില്‍ തുളുമ്പുന്ന മോഹവുമായ്
ഞാനലയുന്നോരീ വീഥികളില്‍
എന്റെ ചിലമ്പൊലി കേള്‍ക്കാന്‍ വരാമോ
ഇന്നെന്‍ മനസ്സിന്റെ കൂട്ടുകാരാ?
യാമിനീ എന്റെ സ്വപ്നങ്ങള്‍ വാരിപ്പുണര്‍ന്നു
മൂകമാം കാലത്തിന് പൊന്‍കരങ്ങള്‍
ഏതൊകിനാവിന്റെ തീരവും തേടി
ഞാനോഴുകുന്നോരീ യാമങ്ങളില്‍
എന്‍ ജീവനാഥനെ ഒരുനോക്കുകാണാന്‍
എന്നുള്ളില്‍ തീരാത്തോരാത്മദാഹം