സ്വര്‍ഗ്ഗവാതില്‍ തുറന്നു സ്വപ്നറാണികള് വന്നു
മധുരഗീതങ്ങള്‍ പാടി മദനനര്ത്തനം ആടി
(സ്വര്‍ഗ്ഗവാതില്‍.....)
ആയിരം ചിരിയുമായ് സ്വപ്നങ്ങള്‍
ആനന്ദക്കുളിരുള്ള സത്യങ്ങള്‍
ഒഴുകിയൊഴുകി വരും മുന്പില്
ചിരിച്ചു ചിരിച്ചു വരും പിന്നില്‍
ഓഹോ നീ ഓടിവാ ആഹാ നീ പാടിവാ
റ്റൂ റ്റൂ റ്റൂ റ്റൂ റ്റൂ റ്റൂ...
(സ്വര്‍ഗ്ഗവാതില്‍......)
ലഹരിയ്ക്കും ജീവിത താളത്തില്‍
വിഹരിയ്ക്കൂ വീഞ്ഞിന്റെ മേളത്തില്‍
മറന്നു മറന്നുപോം ദുഃഖം
പറന്നു പറന്നുപോം ദുഃഖം
ഓഹോ നീ ഓടിവാ ആഹാ നീ പാടിവാ
റ്റൂ റ്റൂ റ്റൂ റ്റൂ റ്റൂ റ്റൂ...
(സ്വര്‍ഗ്ഗവാതില്‍......)