(M) കുറുമൊഴി മുല്ല പൂവേ എന്നാത്മാവില് ആകെ
വനജ്യോല്‍സ്ന പോലെ ചിരിക്കൂ നീ ചിരിക്കൂ നീ
(F) മണി മുകില്‍ പക്ഷി പാടും മയൂരങ്ങള്‍ ആടും
മദാലസ യാമം തളിര്ത്തല്ലോ തളിര്ത്തല്ലോ
(M) കുറുമൊഴി മുല്ല പൂവേ
(M)ജന്മ ജന്മാന്തരങ്ങളില്‍ വീണ്ടും
നമ്മള് ഒന്നിച്ചൊരെ യുഗ്മ ഗാനം പാടുമോ
(F) ജന്മ ജന്മാന്തരങ്ങളില്‍ വീണ്ടും
നമ്മള് ഒന്നിച്ചിതേ യുഗ്മ ഗാനം പാടുമല്ലോ
(M) നിത്യ പൌര്‍ണമി വിലാസ നൃത്തം ആടുമോ
(F) കണി മലര് കൊന്ന പോലെ പൊന്‍ കാണിക്ക പോലെ
കതിര് മുത്തു പോലെ ചിരിക്കൂ നീ ചിരിക്കൂ നീ
(M) കുറുമൊഴി മുല്ല പൂവേ എന്നാത്മാവില് ആകെ
വനജ്യോല്‍സ്ന പോലെ ചിരിക്കൂ നീ ചിരിക്കൂ നീ
(F) മണി മുകില്‍ പക്ഷി പാടും
(M) പാന പാത്രം നിറയ്ക്കുന്നതാരോ
വീണ മീട്ടി വിളിക്കുന്നതാരോ രാവിതില്‍
(F) പാന പാത്രം നിറയ്ക്കുന്നതാരോ
വീണ മീട്ടി വിളിക്കുന്നതാരോ രാവിതില്‍
(M) നൂറു പൂക്കളില്‍ വസന്ത ലാസ്യം കണ്ടുവോ
(F) മണി മുകില്‍ പക്ഷി പാടും മയൂരങ്ങള്‍ ആടും
മദാലസ യാമം തളിര്ത്തല്ലോ തളിര്ത്തല്ലോ
(M) കുറുമൊഴി മുല്ല പൂവേ എന്നാത്മാവില് ആകെ
വനജ്യോല്‍സ്ന പോലെ ചിരിക്കൂ നീ ചിരിക്കൂ നീ
കുറുമൊഴി മുല്ല പൂവേ