ചൂതുകളത്തില്‍ തോറ്റവരേ ആഹാ
ചുണകെട്ടു നില്ക്കും പാണ്ഡവരേ
തോല്‍വിക്കു പണയം തരുവിന്‍ നിങ്ങടെ
ഗേള്‍ ഫ്രണ്ടെവിടെ പാഞ്ചാലി?
വാശിപിടിച്ചൊരു ദുര്യോധനാ നിന്റെ
ആശമനസ്സിലിരിക്കട്ടെ
ഹസ്തിന പുരി വിട്ടു പോയാലും
സെക്സ് റാണിയെ തരികില്ല ഞങ്ങടെ
സെക്സ് റാണിയെ തരികില്ല
ഭീമാ ശാപ്പാട്ടുരാമാ നീ
വീമ്പിളക്കീടാതെ കേമാ
സ്റ്റണ്ടെങ്കില്‍ സ്റ്റണ്ട് ചേസെങ്കില് ചേസ്
കൊണ്ടുവാ ദുശ്ശാസനാ അവളെ
കൊണ്ടുവാ ദുശ്ശാസനാ.......
ഈശ്വരാ ഞാനഞ്ചു ഭര്ത്താക്കന്മാരുള്ളോ-
രെ സര്ട്ടിഫിക്കറ്റുകാരിയല്ലേ
ഈ സദസ്സിലെന്നെ റേപ് ചെയ്തീടുകില്‍
ഈനിമിഷത്തില് മരിച്ചീടും ഞാന്‍
കണ്ണീരൊഴുക്കാതെ പാഞ്ചാലി നിനക്കു
കാബറെ ആടാനറിയാമോ?
അരമനതന്നില് വളര്ന്നവള് ഞാന്‍
തെരുവിലെ കൂത്തുകളറിയില്ല അയ്യോ
തെരുവിലെ കൂത്തുകളറിയില്ല
ധിക്കാരിയോള്ക്കു ശിക്ഷ നല്കീടുക ദുശ്ശാസനാ
ഭര്ത്താക്കന്മാരുടെ മുന്പില് തന്നെ
വസ്ത്രാക്ഷേപം നടക്കട്ടെ ഹോയ് ഹോയ്
വസ്ത്രാക്ഷേപം നടക്കട്ടെ..............
കൃഷ്ണാ.... കൃഷ്ണാ.........