കാനകപ്പെണ്ണ് ചെമ്മരത്തി
കണ്ണേറാം കുന്നുമ്മേല്‍ ഭജനം പാര്‍ത്തൂ
എഴുമലനാടുകടന്നു ഏലമലം കുടകില്‍
ഏലമലം കുടകില്‍ പൊരുതി വീണ
കതിവനൂര്‍ വീരനേ സ്വപ്നം കണ്ടു പെണ്ണ്
കതിവനൂര്‍ വീരനേ സ്വപ്നം കണ്ടൂ
തുളുനാടന്‍ വില്ല് വില്ലിന്മേലമ്പ്
അമ്പെല്ലാം മണിമാരനു തുമ്പപൂത്തുമ്പ്
കാണാമറ കാണാമറ കാണാമറയത്ത്
തുളുനാടന്‍ വില്ല് വില്ലിന്മേലമ്പ്
അമ്പെല്ലാം മണിമാരനു തുമ്പപൂത്തുമ്പ്
എന്നിട്ടും... അടവു പിണങ്ങി അങ്കമൊടുങ്ങീ കുരുതി കഴിഞ്ഞൂ
(കാനകപ്പെണ്ണ് ചെമ്മരത്തി.. )
ചിതയില്‍ ചെന്തീയ് ചെന്തീയില്‍ തെയ്യം
തെയ്യത്തില്‍ മലനാടിന് മംഗല്യത്തോറ്റം
ഓര്‍ക്കാമറ ഓര്‍ക്കാമറ ഓര്‍ക്കാമറയത്ത്
ചിതയില്‍ ചെന്തീയ് ചെന്തീയില്‍ തെയ്യം
തെയ്യത്തില്‍ മലനാടിന് മംഗല്യത്തോറ്റം
അവളപ്പോള്‍ ചിതയിലൊടുങ്ങീ ചാരപ്പടുതിയില്‍ പുടമുറികഴിഞ്ഞൂ
(കാനകപ്പെണ്ണ് ചെമ്മരത്തി..)