സദാചാരം സദാചാരം സദാചാരം
സമുദായമെറിയുന്ന കരിനാണയം
മനസ്സാക്ഷിയേപ്പോലും വിലപേശി വില്‍ക്കുന്ന
മനുഷ്യന്റെ സംസ്കാര നിഴല്‍ നാടകം
പുഴുകുത്തി പരുക്കേറ്റ നിര്‍മ്മാല്യങ്ങള്‍
താനേ തകരുന്ന കണ്ണാടി പ്രതിബിംബങ്ങള്‍
ഈ രാത്രിയില്‍ വിടരുന്ന രതിഗന്ധികള്
ഒരു പിടി ചോറിനായ് ഉടയാട ഉരിയുമ്പോള്‍
എറിയൂ വലിച്ചെറിയൂ നിന്നെ
വലവീശിപ്പിടിയ്ക്കുന്ന നീരാളികള്‍
അരമന മണികോവിലില് അഭിഷേകങ്ങള്‍
പുത്തന്‍ തുറമുഖം തിരയുന്ന കടല്‍ക്കാക്കകള്‍
ഈ കാമന്റെ അതിരാത്ര ഹോമാഗ്നികള്‍
ഇരുവരും ചെയ്യുന്ന പിഴകള്‍ക്കു ദണ്ഡനം
ഒരുവള്‍ ക്കു നല്കുന്ന സിദ്ധാന്തമേ
എടുക്കൂ പുറത്തെടുക്കൂ നിന്റെ
പകല്‍മാന്യ പ്രഹസന മുഖംമൂടികള്‍