ചഞ്ചലാക്ഷിമാരേ ചെമ്പകാംഗിമാരേ
വാര്‍മുടിയില്‍ ചൂടുവാന്‍
വാസനപ്പൂ വേണമോ?
വാസന്തിപ്പൂ വേണമോ? (ചഞ്ചലാക്ഷിമാരെ..)
ചഞ്ചലാക്ഷിമാരേ ചെമ്പകാംഗിമാരേ
മാലയില്‍ കോര്ക്കുവാനാണെങ്കില്
മാലതി പൂവുണ്ട് ജമന്തിയുണ്ട്
മാരന്നു നേദിക്കാനാണെങ്കില്
മണമുള്ള മന്ദാരം വേറെയുണ്ട്
പാരിജാതം വേണമോ പവിഴമല്ലി വേണമോ ?
ഏതു വേണം പുഷ്പമേതു വേണം ? (ചഞ്ചലാക്ഷിമാരേ..)
ആതിരയില്‍ ചൂടുവാനാണെങ്കില്
അഴകുള്ള പിച്ചകപ്പൂവുണ്ടേ (ആതിരയില്‍..)
ദേവനെ പൂജിക്കാനാണെങ്കില്‍
തെച്ചിപ്പൂവുണ്ട് ചെമ്പരത്തിയുണ്ട്
ചെണ്ടുമല്ലിവേണമോ ചെമ്പനിനീര്‍ വേണമോ
ഏതു വേണം പുഷ്പമേതു വേണം? (ചഞ്ചലാക്ഷിമാരേ..)