ഓം ഹ്രാം ഹ്രീം ഹ്രൂം ആദിത്യായ നമഃ
ഓം ഹ്രാം ഹ്രീം ഹ്രൂം ഭാസ്കരായ നമ:
സ്ത്രീണാംച ചിത്തം പുരുഷസ്യഭാഗ്യം
സൂര്യനമസ്കാരം ചെയ്തുയരും
ബാലയോഗീ ബ്രഹ്മചാരീ നിന്
അഷ്ടാംഗഹൃദയത്തിന് അണിയറയില്‍
അഷ്ടപദിപ്പാട്ടു പാടും ഗോപകന്യ
ഞാനൊരു ഗോപകന്യ
സൂര്യനമസ്കാരം ചെയ്തുയരും
ബാലയോഗീ ബ്രഹ്മചാരീ
യോഗാഭ്യാസങ്ങള്‍ പരിചരിക്കും നിന്റെ
യൗവ്വനത്തിന് പൂക്കളത്തില്‍ പുളകോത്സവം...
പുളകോത്സവം...
ധ്യാനിച്ചിരിക്കും നിന്റെ പത്മാസനത്തിന് മുന്നില്‍
താരുണ്യത്തിന് ദണ്ഡനമസ്കാരം...
എന്റെ താരുണ്യത്തിന് ദണ്ഡനമസ്കാരം...
സൂര്യനമസ്കാരം ചെയ്തുയരും
ബാലയോഗീ ബ്രഹ്മചാരീ
പ്രാണായാമങ്ങള്‍ വലത്തുവെയ്ക്കും നിന്റെ
പാര്‍പ്പിടത്തിന് അങ്കണത്തില്‍ പ്രണയോത്സവം
പ്രണയോത്സവം
ശീര്‍ഷാസനം നടത്തും വര്ണ്ണാശ്രമങ്ങള്ക്കുള്ളില്
ശൃംഗാരത്തിന് ദീര്‍ഘനമസ്കാരം
എന്റെ ശൃംഗാരത്തിന് ദീര്‍ഘനമസ്കാരം
(സൂര്യനമസ്കാരം ചെയ്തുയരും.....)