ഓ..ഹോ..ഓ..ഹോ...
മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു നീ
മയില്‍വാഹനമാക്കി.. എന്‍ മനം ഞാന്‍ മയില്‍വാഹനമാക്കി..
ആ... ആ...(മയിലിനെ.. )
പൊന്നും കനവുകള്‍ തന് പൊന്നമ്പലമതിലകത്തു
എന്നുമെഴുന്നള്ളത്ത്.. എന്നുമെഴുന്നള്ളത്ത്...
മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു ഞാൻ
മയില്‍വാഹനമാക്കി.. നിന് മനം നീ മയില്‍വാഹനമാക്കി..
അരുവി തന് സംഗീതം മധുരമെന്നോതി നീ
ഞാൻ അന്നൊരരുവിയായീ.. ഞാൻ അന്നൊരരുവിയായീ ഓ..(അരുവി തൻ..)
ആ ഹിമവാഹിനിയില്‍ ആറാടി നീന്തിയപ്പോള്‍
ഞാനൊരു താളമായീ.. ഞാനൊരു താളമായീ..
മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു ഞാൻ
മയില്‍വാഹനമാക്കി.. എന്‍ മനം ഞാന്‍ മയില്‍വാഹനമാക്കി..
വസന്തത്തിന് രാത്രികള്‍ മധുരമെന്നോതി നീ
ഞാനൊരു നികുഞ്ജമായീ.. ഞാനൊരു നികുഞ്ജമായീ.. ആ..
ആ പുഷ്പവാതില്‍ തുറന്നാഹ്ലാദം നുകര്‍ന്നപ്പോള്‍
ഞാനേ വസന്തമായീ.. ഞാനേ വസന്തമായീ..
മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു നീ
മയില്‍വാഹനമാക്കി.. നിന് മനം നീ മയില്‍വാഹനമാക്കി...