ഒന്നു ചിരിക്കാന്‍ ഹാ ഹാ ഹാ...
ഒന്നു ചിരിക്കന്‍ എല്ലാം മറക്കാന്‍
ഒരിക്കല്‍ കൂടി ഞാന്‍ കുടിച്ചൊട്ടേ ? (ഒന്നു ചിരിക്കാന്‍ ..)
മരിക്കാന്‍ അവര്‍ തന്ന വിഷം നുകര്‍ന്നല്ലോ?
മറവിയെ പുണര്‍ന്നു ഞാന്‍ ജീവിപ്പൂ (ഒന്നു ചിരിക്കാന്‍ ..)
ആാ..ആാ...ആാ..ആഹാഹാ.....
സത്യം ദഹിച്ച ചിതയില്‍ എന്റെ
സ്വപ്നങ്ങളേയും ഞാന്‍ ഹോമിച്ചു (സത്യം..)
ആ ചിതാഭസ്മത്തിന് മദ്യലഹരിയാല്‍
ആയിരം റീത്തുകള്‍ ഞാന്‍ സമര്‍പ്പിച്ചു (ഒന്നു ചിരിക്കാന്‍ ..)
പൊട്ടിത്തകര്‍ന്ന മനസ്സില്‍ എത്ര ചിത്രങ്ങള്‍
ഇന്നും തെളിഞ്ഞു നില്പ്പൂ (പൊട്ടിതകര്‍ന്ന..)
ആ ദുഖ ചിത്രങ്ങള്‍ തെളിയാതിരിക്കാന്‍
അവയെ ഞാന്‍ മദ്യത്തില്‍ നനയിച്ചു (ഒന്നു ചിരിക്കാന്‍ ..)