You are here

Kalinyanyaa kaalattin

Title (Indic)
കഴിഞ്ഞ കാലത്തിൻ
Work
Year
Language
Credits
Role Artist
Music V Dakshinamoorthy
Performer Ambili
KJ Yesudas
Writer P Bhaskaran

Lyrics

Malayalam

കഴിഞ്ഞ കാലത്തിന്‍ കല്ലറയില്‍
കരളിന്നഗാധമാം ഉള്ളറയില്‍
ഉറങ്ങിക്കിടക്കുമെന്‍ പൊന്‍കിനാവേ നീ
ഉണരാതെ ഉണരാതെ ഉറങ്ങിക്കൊള്ളൂ
രാരീരാരോ ഉണ്ണി രാരോ
രാരീരാരോ ഉണ്ണി രാരോ (കഴിഞ്ഞ)

സുന്ദര സങ്കല്പ സുമമഞ്ജരികള്‍
എന്നും ചാര്‍ത്തുന്നു ഞാനിവിടെ
കണ്ണുനീര്‍ നെയ്ത്തിരി കത്തിച്ചു കത്തിച്ചു
കാവലിരിക്കുന്നു ഞാനിവിടെ
രാരീരാരോ ഉണ്ണി രാരോ
രാരീരാരോ ഉണ്ണി രാരോ (കഴിഞ്ഞ)

പൂട്ടിക്കിടക്കും കോവിലിന്‍ വെളിയില്‍
പൂജക്കിരിക്കുന്ന പൂജാരി ഞാന്‍
നിഷ്കാമ സുന്ദര നിത്യാരാധനയില്‍
സ്വര്‍ഗ്ഗീയ സുഖം കാണും താപസന്‍ ഞാന്‍
രാരീരാരോ ഉണ്ണി രാരോ
രാരീരാരോ ഉണ്ണി രാരോ (കഴിഞ്ഞ)

English

kaḻiñña kālattin kallaṟayil
karaḽinnagādhamāṁ uḽḽaṟayil
uṟaṅṅikkiḍakkumĕn pŏnkināve nī
uṇarādĕ uṇarādĕ uṟaṅṅikkŏḽḽū
rārīrāro uṇṇi rāro
rārīrāro uṇṇi rāro (kaḻiñña)

sundara saṅgalba sumamañjarigaḽ
ĕnnuṁ sārttunnu ñāniviḍĕ
kaṇṇunīr nĕyttiri katticcu katticcu
kāvalirikkunnu ñāniviḍĕ
rārīrāro uṇṇi rāro
rārīrāro uṇṇi rāro (kaḻiñña)

pūṭṭikkiḍakkuṁ kovilin vĕḽiyil
pūjakkirikkunna pūjāri ñān
niṣkāma sundara nityārādhanayil
svarggīya sukhaṁ kāṇuṁ tābasan ñān
rārīrāro uṇṇi rāro
rārīrāro uṇṇi rāro (kaḻiñña)

Lyrics search