ആറാട്ടു മഹോത്സവം കഴിഞ്ഞു...
ആറാട്ടു മഹോത്സവം കഴിഞ്ഞു...ആഘോഷം തീര്ന്നാളൊഴിഞ്ഞു....
രാത്രിയിലീ യക്ഷിയമ്പലപ്പറമ്പിലെ....
രാത്രിയിലീ യക്ഷിയമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ ഞാന്‍ മാത്രമായി...
ഞാന്‍ മാത്രമായി....
ആറാട്ടു മഹോത്സവം കഴിഞ്ഞു....
ജീവിതമെന്ന പ്രഹേളിക എന്നെ നോക്കി പ്രേതം പോലെ ചിരിച്ചു...പൊട്ടിച്ചിരിച്ചു...
പൊയ്പോയ വസന്തത്തിന് അസ്ഥിപഞ്ജരവുമായ് ദുഃഖം ചിറകടിച്ചാര്‍ത്തു...
ചുറ്റും ദുഃഖം ചിറകടിച്ചാര്‍ത്തു...
ആറാട്ടു മഹോത്സവം കഴിഞ്ഞു....
പഞ്ചവര്‍ണ്ണക്കിളിയുടെ കൊഞ്ചലും ആയൊരു പുഞ്ചിരി ഓര്‍മ്മയില്‍ തെളിയുന്നു...മുന്നില്‍ തെളിയുന്നു....
കളിവീടു വച്ചതും കളിപറഞ്ഞിരുന്നതും കണ്മുന്നില് മിഥ്യയായ് മറയുന്നു....
കണ്മുന്നില് മിഥ്യയായ് മറയുന്നു....
ആറാട്ടു മഹോത്സവം കഴിഞ്ഞു....
ഒന്നായ് കടലില്‍ ലയിക്കുവാനായ് രണ്ട് ചന്ദനച്ചോലകള് കൊതിച്ചു...അന്നു കൊതിച്ചു...
എങ്ങുമെത്താതവ ഏതോ മണ്ചിറകള്ക്കു മുന്പില് ഗതിമുട്ടി നിന്നു...
മുന്പില് ഗതിമുട്ടി നിന്നു...
ആറാട്ടു മഹോത്സവം കഴിഞ്ഞു...ആഘോഷം തീര്ന്നാളൊഴിഞ്ഞു....
രാത്രിയിലീ യക്ഷിയമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ ഞാന്‍ മാത്രമായി...
ഞാന്‍ മാത്രമായി....
ആറാട്ടു മഹോത്സവം കഴിഞ്ഞു....