മംഗല്യത്താലിയിട്ട മണവാട്ടി
മാനത്തെയമ്പിളിത്തമ്പുരാട്ടി
മണവാളനില്ലാത്ത മധുവിധുവാണോ നിന്റെ
മണിയറയില്‍ നീയും തനിച്ചാണോ?
കുളിരും കൊണ്ടോടിവരും പൂന്തെന്നല്‍ പുല്കുമ്പോള്
തളിര്‍മരം കോപിക്കുമോ അതോ
താളത്തില്‍ ചാഞ്ചാടുമോ?
തിരമാലകൈനീട്ടി വാരിപ്പുണരുമ്പോള്‍
തീരത്തിനിഷ്ടമാണോ അതോ
തീരാത്ത ശോകമാണോ?
തമ്പുരാട്ടീ........
മംഗല്യത്താലിയിട്ട.....
മൃദുലാംഗുലികളാല്‍ തന്ത്രികള്‍ മീട്ടുമ്പോള്‍
മണിവീണ കേണിടുമോ അതോ
പൊട്ടിച്ചിരിച്ചീടുമോ?
പൂവിട്ടുപൂജിക്കാന്‍ പൂജാരിതൊടുന്നത്
ദേവിക്കുപരിഭവമോ അതോ
ദിവ്യമാമനുഭൂതിയോ?
തമ്പുരാട്ടീ.......
മംഗല്യത്താലിയിട്ട........