ഓര്‍ക്കാപ്പുറത്തൊരു കല്ല്യാണം
ഉടനൊരു സദ്യയൊരുക്കേണം
തുമ്പപ്പൂ ചോറുവിളമ്പാന്‍
പുത്തരി ചെമ്പാവരി വേണം...
(ഓര്‍ക്കാപ്പുറത്തൊരു.....)
കാളന് വേണം....ഉണ്ടാക്കാം
ഓലന്‍ വേണം....ഉണ്ടാക്കാം
കടുമാങ്ങയും വേണം...
കാളന് വെയ്ക്കാം ഓലന്‍ വെയ്ക്കാം
കടുമാങ്ങയും വെയ്ക്കാം...
അമ്പിളി വട്ടത്തില്‍ പപ്പടം വേണം
അവിയലൊരുക്കേണം....
ഒരുക്കാം...ഒരുക്കാം....
തേങ്ങയുടയ്ക്ക്.....ഉടയ്ക്കാമല്ലോ
ചിരവയെടുക്ക്.....എടുക്കാമല്ലോ
മാങ്ങ നുറുക്ക് നേരം പോയ്...
തേങ്ങയുടയ്ക്ക് ചിരവയെടുക്ക്
മാങ്ങ നുറുക്ക് നേരം പോയ്...
(ഓര്‍ക്കാപ്പുറത്തൊരു.....) -- 2
നെയ്യും പരിപ്പും വിളമ്പണമാദ്യം
നേന്ത്രപ്പഴം വേണം
ഓഹോ ഓഹോ...
പച്ചടി വേണം കിച്ചടി വേണം
പാല്‍പ്പായസം വേണം...
ആ എല്ലാം റെഡിയായേ...
എണ്ണയൊഴിക്ക്... കടുക് വറുക്ക്...
ഇലകള്‍ മുറിക്ക് നേരം പോയ്...
എണ്ണയൊഴിക്ക് കടുക് വറുക്ക്
ഇലകള്‍ മുറിക്ക് നേരം പോയ്...
(ഓര്‍ക്കാപ്പുറത്തൊരു.....) -- 2
ഓര്‍ക്കാപ്പുറത്തൊരു കല്ല്യാണം...