ആയിരം ചന്ദ്രോദയങ്ങളായി
ആരാധിച്ചീടുമെന് സങ്കല്പമേ
അന്തരാത്മാവില്‍ നീ അവതരിച്ചു
ആശയില്‍ രോമാഞ്ചമങ്കുരിച്ചു
(ആയിരം.... )
ലാളിച്ചു ലാളിച്ചു ഞാനോമനിക്കുന്ന
മോഹത്തില്‍ തേന്‍ തുളുമ്പി
വറ്റാത്ത സ്നേഹത്തിന് പൊന്നിലക്കുമ്പിളില്‍
എന്മനം ഞാന്‍ വിളമ്പീ...
സല്ക്കാരമോടെ സംഗീതമോടെ
ഞാനെന്റെ സ്വപ്നത്തിന് നൈവേദ്യത്താല്
(ആയിരം.... )
പൂവിട്ടു പൂവിട്ടു ധന്യ മുഹൂര്‍ത്തങ്ങള്‍
കാലില്‍ ചിലമ്പണിഞ്ഞു...
ഹര്‍ഷാശ്രു തൂകുന്ന ഹൃദ്സ്പന്ദതാളങ്ങള്
വര്‍ഷമായ് പെയ്തണഞ്ഞു
സമ്മാനമോടെ സ്വാഗതം പാടി
ഞാനെന്റെ സ്വപ്നത്തിന് സൌരഭ്യത്താല്‍
(ആയിരം... )