വസന്തമേ നീവന്നു വിളിച്ചാല്‍
വസുന്ധര ഉണരാതിരിക്കുമോ
വസുന്ധര ഉണരാതിരിക്കുമോ?
വാസനത്താലം നീ കൊണ്ടുവന്നാല്‍
വാതില്‍ തുറക്കതിരിക്കുമോ?
വിരലിന് ചുംബനലഹരിയില്‍ മുങ്ങും
വീണപാടാതിരിക്കുമോ... ആ.. (വിരലിന്..)
കരുണതന്നുടെ ചില്ലില്‍ പൂക്കും
കണ്ണുകള്‍ കരയാതിരിക്കുമോ?
വാനത്തു വര്‍ഷമായ് നീ പെയ്തുനിന്നാല്
വയലോന് കതിരിടാതിരിക്കുമോ?
മൌനരാഗം തന് മന്ദസ്മിതത്തില്‍
മനസ്സു തുളുമ്പാതിരിക്കുമോ?
പുലരിയില്‍ മഞ്ഞലചാര്ത്തിവിളങ്ങും
പൂവിനു കുളിരാകാതിരിക്കുമോ?
ജന്മങ്ങള് താണ്ടി വരുന്നസുഗന്ധം
നമ്മളെ പുല്കാതിരിക്കുമോ?
വസന്തമേ നീവന്നു വിളിച്ചാല്‍
വസുന്ധര ഉണരാതിരിക്കുമോ
വസുന്ധര ഉണരാതിരിക്കുമോ?