You are here

Saranam taranam

Title (Indic)
ശരണം തരണം
Work
Year
Language
Credits
Role Artist
Music V Dakshinamoorthy
Performer Vani Jairam
Writer Sreekumaran Thampi

Lyrics

Malayalam

ശരണം തരണമമ്മേ ശൈലജേ
ശരണാഗത വത്സലേ ജഗദംബികേ(2)
പാതകൾ മാറും ഈ വഴി യാത്രയിൽ
പാഥേയം നിൻ കാരുണ്യം മാത്രം
(ശരണം...)

മധുരയിൽ വന്നേൻ മീനാക്ഷി നിന്റെ
മായാഗോപുര നിഴലിലലിഞ്ഞേൻ (2)
കാഞ്ചീപുരത്തിലെ കാമാക്ഷി (2)
നിൻ കനകകുംഭത്തിലെൻ കണ്ണീരു പകർന്നേൻ
(ശരണം...)

കൊടുങ്ങല്ലൂരിലെ ശ്രീഭദ്രകാളി (2)
കൊടുമയകറ്റാൻ തുണ ചെയ്യേണം
ചോറ്റാനിക്കര ശയനപ്രദക്ഷിണ (2)
സ്തോത്രാനിലനായ് ഞാനൊഴുകേണം
(ശരണം...)

English

śaraṇaṁ taraṇamamme śailaje
śaraṇāgada vatsale jagadaṁbige(2)
pādagaḽ māṟuṁ ī vaḻi yātrayil
pātheyaṁ nin kāruṇyaṁ mātraṁ
(śaraṇaṁ...)

madhurayil vannen mīnākṣi ninṟĕ
māyāgobura niḻalilaliññen (2)
kāñjīburattilĕ kāmākṣi (2)
nin kanagaguṁbhattilĕn kaṇṇīru pagarnnen
(śaraṇaṁ...)

kŏḍuṅṅallūrilĕ śrībhadragāḽi (2)
kŏḍumayagaṭrān duṇa sĕyyeṇaṁ
soṭrānikkara śayanapradakṣiṇa (2)
stotrānilanāy ñānŏḻugeṇaṁ
(śaraṇaṁ...)

Lyrics search