Title (Indic)സ്വര്ഗ്ഗവാതിലമ്പലത്തില് WorkSanganam Year1977 LanguageMalayalam Credits Role Artist Music MS Viswanathan Performer KJ Yesudas Writer Mankombu Gopalakrishnan LyricsMalayalamസ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട് ഇന്ന് സ്വയം പ്രഭാ സന്ധ്യക്കു നിറക്കൂട്ട് മണ്ണിലെ വനവള്ളിക്കുടിലിന്റെ മുറ്റത്തീ കണ്ണനാമുണ്ണിക്ക് ചോറൂട്ട് വിശ്വജനനിക്ക് മംഗളനീരാട്ട് (സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...) കണ്ണുകള്ക്കൊരുജന്മ വിരുന്നൊരുക്കും ഈ കാഞ്ചന വിഗ്രഹ ചൈതന്യത്തെ അമ്പാടിക്കുട്ടനെന്നു വിളിച്ചാലോ? അച്ഛന്റെ പേരിട്ടു വിളിച്ചാലോ? ആനത്തലയോളം വെണ്ണതരാമെടാ ആനന്ദ ശ്രീകൃഷ്ണാ വാ മുറുക്ക് (സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...) മൂടുപടം കൊണ്ട് മുഖം പൊത്തിക്കഴിയുന്ന മുകിലേ മേചക മുകിലേ താഴ്വാരത്തോപ്പില് മണിത്തൊട്ടിലില്‍ ഈ താഴമ്പൂ നിന്നെ നോക്കി പുഞ്ചിരിപ്പൂ പയ്ക്കളേ മേയ്ക്കുവാന് പാടത്തയക്കാം ഞാന്‍ മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക് (സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...) Englishsvarggavādilambalattilāṟāṭṭ inn svayaṁ prabhā sandhyakku niṟakkūṭṭ maṇṇilĕ vanavaḽḽikkuḍilinṟĕ muṭrattī kaṇṇanāmuṇṇikk soṟūṭṭ viśvajananikk maṁgaḽanīrāṭṭ (svarggavādilambalattilāṟāṭṭ...) kaṇṇugaḽkkŏrujanma virunnŏrukkuṁ ī kāñjana vigraha saidanyattĕ ambāḍikkuṭṭanĕnnu viḽiccālo? acchanṟĕ periṭṭu viḽiccālo? ānattalayoḽaṁ vĕṇṇadarāmĕḍā ānanda śrīkṛṣṇā vā muṟukk (svarggavādilambalattilāṟāṭṭ...) mūḍubaḍaṁ kŏṇḍ mukhaṁ pŏttikkaḻiyunna mugile mesaga mugile tāḻvārattoppil maṇittŏṭṭilil ī tāḻambū ninnĕ nokki puñjirippū paykkaḽe meykkuvān pāḍattayakkāṁ ñān maikkaṇṇā pŏnnuṇṇī vāmuṟukk (svarggavādilambalattilāṟāṭṭ...)