You are here

Ksetramedennariyaatta teertthayaatra

Title (Indic)
ക്ഷേത്രമേതെന്നറിയാത്ത തീര്‍ത്ഥയാത്ര
Work
Year
Language
Credits
Role Artist
Music K Raghavan
Performer KP Brahmanandan
Writer P Bhaskaran

Lyrics

Malayalam

ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര
മൂർത്തിയേതെന്നറിയാത്ത കൊടും തപസ്യ
തളർന്നാലും വീഴാത്ത തപസ്വിനി നീ
ഇനിയെങ്ങാണിനിയെങ്ങാണീ യാത്ര
(ക്ഷേത്രമേതെന്നറിയാത്ത)

വ്യർത്ഥമാം സ്വപ്നങ്ങൾ നിൻ വഴിയിൽ - ജീർണ്ണ
സത്രങ്ങൾ പോലെ തെളിയുമ്പോൾ
തീരാത്ത ദുഃഖത്തിൻ മാറാപ്പിൽ തല വെച്ചു
നീ നിന്റെ രാത്രികൾ ചിലവഴിക്കും
(ക്ഷേത്രമേതെന്നറിയാത്ത)

കയ്യിൽ നീയേന്തുന്ന ജപമാല - ആരും
കാണാതെ നീയൊഴുക്കും ബാഷ്പധാര
പിന്നിൽ ശൂന്യത മുന്നിലും ശൂന്യത
പിന്നിൽ ശൂന്യത മുന്നിലും ശൂന്യത
നടുവിൽ ജീവിതമാം പ്രഹേളിക
(ക്ഷേത്രമേതെന്നറിയാത്ത)

English

kṣetramedĕnnaṟiyātta tīrtthayātra
mūrttiyedĕnnaṟiyātta kŏḍuṁ tabasya
taḽarnnāluṁ vīḻātta tabasvini nī
iniyĕṅṅāṇiniyĕṅṅāṇī yātra
(kṣetramedĕnnaṟiyātta)

vyartthamāṁ svapnaṅṅaḽ nin vaḻiyil - jīrṇṇa
satraṅṅaḽ polĕ tĕḽiyumboḽ
tīrātta duḥkhattin māṟāppil tala vĕccu
nī ninṟĕ rātrigaḽ silavaḻikkuṁ
(kṣetramedĕnnaṟiyātta)

kayyil nīyendunna jabamāla - āruṁ
kāṇādĕ nīyŏḻukkuṁ bāṣpadhāra
pinnil śūnyada munniluṁ śūnyada
pinnil śūnyada munniluṁ śūnyada
naḍuvil jīvidamāṁ praheḽiga
(kṣetramedĕnnaṟiyātta)

Lyrics search