ജനുവരി രാവില്‍ എന്‍ മലര് വനിയില്‍
വിടരൂ സോമലതേ പുല്കി പടരൂ പ്രേമലതേ
നവരാത്രി ലില്ലികള്‍ മുഖം പൊത്തി നില്ക്കുന്ന
ലാവണ്യ നവരംഗ നടയില്‍
ഏക ദീപിക എന്നപോല്‍ തെളിയൂ
എനിക്കായ് പ്രഭ ചൊരിയൂ
ഒരു നിശബ്ദ സ്മരണയായെന്നും
ഓമനിക്കാന്‍ എനിക്കോമനിക്കാന്‍
(ജനുവരി രാവില്‍ )
മദന വികാരങ്ങള്‍ മദം പൊട്ടിയുണരുമെന്
മനസ്സിലെ മലര്‍മെത്ത വിരിയില്‍
രാഗമാലിക തെന്നലായ് ഒഴുകൂ
രാവിന്റെ താളമാകൂ
ഒരു വസന്ത സ്മരണയായ് എന്നും ഓമനിക്കാന്‍
എനിക്കോമനിക്കാന്‍
(ജനുവരി രാവില്‍)