പഞ്ചവര്‍ണ്ണക്കിളിവാലന്‍ തളിര്‍വെറ്റില തിന്നിട്ടോ
തമ്പുരാട്ടി ചുണ്ടുരണ്ടുംചുവന്നല്ലോ
കള്ളനാകും കാമദേവന് വില്ലെടുത്തു തൊടുത്തപ്പോള്‍
മുല്ലമലരമ്പുകൊണ്ടു ചുണ്ടു ചുവന്നു
(പഞ്ചവര്‍ണ്ണക്കിളിവാലന്‍ ..)
കണ്ടിരിക്കെ കണ്ടിരിക്കെ നിന്മുഖം നാണത്താല്‍
തണ്ടൊടിഞ്ഞ താമരപോല്‍ കുഴഞ്ഞല്ലോ
ആട്ടുകട്ടിലാടിയാടി മാറത്തെ പുടവ
കാറ്റുവന്നു വലിച്ചപ്പോള്‍ നാണിച്ചൂ
(പഞ്ചവര്‍ണ്ണക്കിളിവാലന്‍ ..)
ഇന്നുരാത്രിപുലരാതെ ഇങ്ങനെ കഴിഞ്ഞെങ്കില്‍
ഇന്ദുലേഖ പൊലിയാതെ ഇരുന്നെങ്കില്‍
(ഇന്നുരാത്രി)
പുലര്‍കാലപൂങ്കോഴി പാതിരാക്കുയിലായെങ്കില്‍
ഉലകാകെ ഉണരാതെയിരുന്നെങ്കില്‍
(പഞ്ചവര്‍ണ്ണക്കിളിവാലന്‍ ..)