എങ്ങുമെങ്ങും നിറയും വെളിച്ചമേ
എന്‍ കരളില്‍ കുടിയിരിക്കേണമേ
എന്റെ പാദം ഇടറാതിരിക്കുവാന്‍
എന്നുമെന്നില്‍ ദയചൊരിയേണമേ.
പൂവിലൂറുന്ന പുഞ്ചിരി നീയല്ലോ
പുസ്തകംതരും ജ്ഞാനവും നീയല്ലോ...
പുല്ലുമാടവും പൂമണിമേടയും
തുല്യമായ് തൊഴും ശക്തിയും നീയല്ലോ
എങ്ങുമെങ്ങും നിറയും വെളിച്ചമേ
എന്‍ കരളില്‍ കുടിയിരിക്കേണമേ
എന്റെ പാദം ഇടറാതിരിക്കുവാന്‍
എന്നുമെന്നില്‍ ദയചൊരിയേണമേ
എങ്ങുമെങ്ങും നിറയും വെളിച്ചമേ
എന്മനസ്സില് നീ ശാന്തിയാകേണമേ
എന്റെ പാദം ഇടറാതിരിക്കുവാന്‍
എന്നുമെന്നില്‍ ദയചൊരിയേണമേ.
കൃഷ്ണനില്‍ കണ്ട ഭക്തവാല്സല്യവും
ബുദ്ധദേവന്റെ കാരുണ്യശീലവും
ക്രിസ്തുവിന് ത്യാഗബുദ്ധിയും സ്നേഹവും
ബാപ്പുജിതന് അഹിംസയും നീയല്ലോ
എങ്ങുമെങ്ങും നിറയും വെളിച്ചമേ
എന്‍ കരളില്‍ കുടിയിരിക്കേണമേ
എന്റെ പാദം ഇടറാതിരിക്കുവാന്‍
എന്നുമെന്നില്‍ ദയചൊരിയേണമേ.