സിന്ദൂരാരുണ ലജ്ജ പൂത്തു വിടരാറാകും മുഹൂര്‍ത്തങ്ങളില്‍
മന്ദസ്മേരമനോജ്ഞ മാദകസുധാസാരത്തൊടെന് മാധവാ
വന്നാലും മമ പഞ്ചലോഹരചനാമഞ്ചത്തിലെന്നേയ്ക്കുമായ്
തന്നാലും തവ ചാരുരൂപ മധുരപ്രേമാര്ദ്രമാം ദര്‍ശനം
കായാമ്പൂവര്‍ണ്ണന്റെ കാഞ്ചനച്ചിലമ്പിന്റെ
കാംബോജി കേട്ടുണരും കാളിന്ദി ഞാന്‍
(കായാമ്പൂ)
ശൃംഗാര മുരളീവൃന്ദാവനം, പ്രേമ-
സംഗീതമൊഴുകുമെന് സന്നിധാനം
മന്വന്തരങ്ങളായ് ഞങ്ങടെയനുരാഗ-
സ്പന്ദനമല്ലോ പ്രപഞ്ചതാളം
(കായാമ്പൂ)
തോരാത്തൊരുന്മാദച്ചാര്ത്തിലവന് വന്നെന്
വാര്‍മുടി കോതിയൊതുക്കുമ്പോള്‍
വെള്ളിക്കല്ലോലമാലകള് തെറിപ്പിച്ച്
തുള്ളിയാടും ജലക്രീഡയാടും
കേളിയാടും രാസലീലയാടും
കായാമ്പൂവര്‍ണ്ണന്റെ കാഞ്ചനച്ചിലമ്പിന്റെ
കളരവം കേട്ടുണരും കാളിന്ദി ഞാന്‍
കാളിന്ദി ഞാന്‍... കാളിന്ദി ഞാന്‍...
കാളിന്ദി ഞാന്‍...