ഹെയ് ഹെയ് ഹെയ്.....
കണ്ടാലഴകുള്ള പൊൻപുള്ളിക്കാള
കണ്ടിയൂരപ്പന്റെ കരിമ്പുള്ളിക്കാള
(കണ്ടാലഴകുള്ള.....)
ശംഭുവിൻ വരമുള്ള ചെമ്പുള്ളിക്കാളാ
ആ... ആ... ഓ... ഓ..
ശംഭുവിൻ വരമുള്ള ചെമ്പുള്ളിക്കാള
ഒൻപതു ചുഴിയുള്ളൊരോച്ചിറക്കാള
ഓച്ചിറക്കാള....ഹെയ് യ്യാ.....
കണ്ടാലഴകുള്ള പൊൻപുള്ളിക്കാള
കണ്ടിയൂരപ്പന്റെ കരിമ്പുള്ളിക്കാള
അരമണി കിലുങ്ങി.... കുടമണി കുലുങ്ങി....
അരമണി കിലുങ്ങി കുടമണി കുലുങ്ങി
പുരഹരദേവനെ കൈവണങ്ങി
കൂട്ടത്തെ നമിച്ച് തലകുനിയ്ക്ക് കുഞ്ഞ്
നാട്ടാരെ വന്ദിച്ച് നമസ്കരിക്ക്
ഹെയ് യ്യാ....
കണ്ടാലഴകുള്ള പൊൻപുള്ളിക്കാള
കണ്ടിയൂരപ്പന്റെ കരിമ്പുള്ളിക്കാള
ഓഹോഹോ ഓഹോഹോ ആഹഹാ അഹഹഹാ
നാട്ടിലേമാന്ന് നല്ലകാലം വരുമെന്നു
നഖവും മുഖവും നോക്കി ചൊല്ലു കാളേ
(നാട്ടിലേമാന്ന്.....)
വീട്ടിലെ കൊച്ചമ്മയ്ക്ക് വിരുന്നുചോറുണ്ടെന്നു
നോട്ടലക്ഷണം നോക്കി ചൊല്ലു കാളേ
ചൊല്ലു കാളേ....
(കണ്ടാലഴകുള്ള.....)
റോട്ടിൽ പോകും കൊച്ചന് ലോട്ടറി കിട്ടുമോ
ഓർത്തു നോക്കി ചൊല്ലെന്റെ ഓച്ചിറക്കാളേ....ഉം....
റോട്ടിൽ പോകും കൊച്ചന് ലോട്ടറി കിട്ടുമോ
ഓർത്തു നോക്കി ചൊല്ലെന്റെ ഓച്ചിറക്കാളേ....
പുഷ്പമ്മ എൻ കഴുത്തിൽ നാലാളു കാൺകെയൊരു
പുഷ്പമാലയിടുമോ ഓച്ചിറക്കാളേ....
ഓച്ചിറക്കാളേ....
(കണ്ടാലഴകുള്ള.....)