സ്നേഹത്തിന് കോവിലില്‍ പൂത്താലമേന്താന്
സ്ത്രീജന്മം തന്നു ദൈവം...
നമ്മള്‍ക്കു സ്ത്രീജന്മം തന്നു ദൈവം
സൌന്ദര്യം തന്നു സങ്കല്‍പ്പം തന്നു
സങ്കടങ്ങള്‍ തന്നു ദൈവം
സങ്കടങ്ങള്‍ തന്നു
ഭൂമിയെപ്പോലെ ക്ഷമിക്കേണം നമ്മള്
കരള്‍ തകര്‍ന്നാലും ചിരിക്കേണം
പുരുഷന്റെ പൂമെത്തയാകണം നമ്മള്
പുളകങ്ങള്‍ കോര്ത്തവനേകേണം
പത്നിയാകാത്തവള് ഏകയല്ലേ?
അവളുടെ സ്ത്രീജന്മം പാഴല്ലേ?
രാഗത്തിന് കാളിന്ദിയാകേണം നമ്മള്
ത്യാഗതരംഗങ്ങളാകേണം
മക്കളേപ്പെറ്റു വളര്‍ത്തണം നമ്മള്
മാനവ കഥതുടര്ന്നെഴുതേണം
അമ്മയാകാത്തവള് സ്ത്രീയാണോ?
അലരില്ലാ പാഴ്മരം മരമാണോ?