ആയിരം പൊന്‍പണം വീണുകിട്ടി - നമുക്കായിരം
പൊന്‍പണം വീണുകിട്ടി.
ആലിപ്പഴം പോലെ ഞാവല്‍പ്പഴം പോലെ
ആയിരം പൊന്‍പണം വീണു കിട്ടി. (ആയിരം)
ആനക്കെടുപ്പതു പൊന്നുകിട്ടി ഏഴാനയെ
ചമയിക്കും പൊന്നു കിട്ടി
ആനക്കെടുപ്പതു പൊന്നുകിട്ടി ഏഴാനയെ
ചമയിക്കും പൊന്നു കിട്ടി
ആടെടി പൈങ്കിളി പാടെടി പൈങ്കിളി
ആകാശപൊന്പണം പെയ്തു കിട്ടി. (ആടെടി)
(ആയിരം)
നാഴൂരിക്കഞ്ഞിയ്ക്കു നാടാകെ തെണ്ടിയ
നാരായണേട്ടന്റെ മാതുക്കുട്ടി
നാഴൂരിക്കഞ്ഞിയ്ക്കു നാടാകെ തെണ്ടിയ
നാരായണേട്ടന്റെ മാതുക്കുട്ടി
നാണം കുണുങ്ങേണ്ടാ നാണിച്ചൊളിക്കേണ്ടാ
നാട്ടാര്‍ക്കു നീയിന്നു തമ്പുരാട്ടീ
നാണം കുണുങ്ങേണ്ടാ നാണിച്ചൊളിക്കേണ്ടാ
നാട്ടാര്‍ക്കു നീയിന്നു തമ്പുരാട്ടീ (ആയിരം)
ഓണത്തിനിക്കുറി പൊന്നുമുണ്ട്
ഓണക്കാഴ്ചയും പൊന്നുകൊണ്ട്
ഓണത്തിനിക്കുറി പൊന്നുമുണ്ട്
ഓണക്കാഴ്ചയും പൊന്നുകൊണ്ട്
നാരായണേട്ടന്റെ കൂരേന്റെ മുറ്റത്തെ
പേരക്കായയും പൊന്നു കൊണ്ട്
നാരായണേട്ടന്റെ കൂരേന്റെ മുറ്റത്തെ
പേരക്കായയും പൊന്നു കൊണ്ട്
ഓണത്തിനിക്കുറി പൊന്നുമുണ്ട്
ഓണക്കാഴ്ചയും പൊന്നുകൊണ്ട്
(ആയിരം പൊന്‍പണം)