You are here

Poottulayum poomaram

Title (Indic)
പൂത്തുലയും പൂമരം
Work
Year
Language
Credits
Role Artist
Music MK Arjunan
Performer P Susheela
Writer Sreekumaran Thampi

Lyrics

Malayalam

പൂത്തുലയും പൂമരമൊന്നക്കരെ
പൂ കാണാ കിളിമരമൊന്നിക്കരെ
ഓമനിയ്ക്കാന്‍ ആരുമില്ല
ഓര്‍മ്മവെയ്ക്കാന്‍ ഒന്നുമില്ല
ഒരു പൂവിരന്നു വാങ്ങി കിളിമരം
പൂത്തുലയും പൂമരമൊന്നക്കരെ
പൂ കാണാ കിളിമരമൊന്നിക്കരെ

നിന്നെ തഴുകി പടര്‍ന്നൊരു...
മാലതി തന്ന പൊന്നോമനപ്പൂവോ
(നിന്നെ തഴുകി.....)
നീ മാറില്‍ ചേര്‍ത്തിന്നു താരാട്ടും
പൂക്കള്‍ ഈ മോഹരജനി നിലാവോ
ആരീരാരോ ആരാരോ...

പൂത്തുലയും പൂമരമൊന്നക്കരെ
പൂ കാണാ കിളിമരമൊന്നിക്കരെ

സ്വന്തമല്ലെങ്കിലും സ്വന്തമെന്നോതുന്നു...
നിന്നിലെ അമ്മയാം ദുഃഖം
(സ്വന്തമല്ലെങ്കിലും.....)
തേനിളം ചുണ്ടത്തു പൂക്കുന്ന മാധവം
മായാത്ത പൊന്നിന്‍ കിനാവോ....
ആരീരാരോ ആരാരോ...

English

pūttulayuṁ pūmaramŏnnakkarĕ
pū kāṇā kiḽimaramŏnnikkarĕ
omaniykkān ārumilla
ormmavĕykkān ŏnnumilla
ŏru pūvirannu vāṅṅi kiḽimaraṁ
pūttulayuṁ pūmaramŏnnakkarĕ
pū kāṇā kiḽimaramŏnnikkarĕ

ninnĕ taḻugi paḍarnnŏru...
māladi tanna pŏnnomanappūvo
(ninnĕ taḻugi.....)
nī māṟil serttinnu tārāṭṭuṁ
pūkkaḽ ī moharajani nilāvo
ārīrāro ārāro...

pūttulayuṁ pūmaramŏnnakkarĕ
pū kāṇā kiḽimaramŏnnikkarĕ

svandamallĕṅgiluṁ svandamĕnnodunnu...
ninnilĕ ammayāṁ duḥkhaṁ
(svandamallĕṅgiluṁ.....)
teniḽaṁ suṇḍattu pūkkunna mādhavaṁ
māyātta pŏnnin kināvo....
ārīrāro ārāro...

Lyrics search