അറിയാമോ നിങ്ങള്‍ക്കറിയാമോ
പതിനേഴിന് പടികടന്നാല്‍
പ്രണയപ്പനി പിടിച്ചപിള്ളേര്
കാട്ടിക്കൂട്ടും കുണ്ടാമണ്ടികളറിയാമോ
നിങ്ങള്‍ക്കറിയാമോ?
തനിച്ചിരുന്നു പിറുപിറുക്കും തന്നോടായി പുഞ്ചിരിക്കും
കണ്ണടയ്ക്കാതിരുന്നുറങ്ങും നിന്നുറങ്ങും നടന്നുറങ്ങും
കരയാതെ കണ്ണീര് വരും കുളിരാതെ കോരിത്തരിക്കും
ഭക്തിമാര്‍ഗ്ഗം സ്വീകരിക്കും ക്ഷേത്രം പുതിയ ഭവനമാക്കും
ദീപക്കാഴ്ച കാണാന്‍ വരും നോട്ടം ദിക്കുതെറ്റിപ്പായും
പൂജകാണുന്നോ അവന് ദേവിയെക്കാണുന്നോ
ദീപം കാണുന്നോ അവള് ദേവിയെക്കാണുന്നോ?
പാര്ക്കിലോടും ബീച്ചിലോടും പഴയ സിനിമാ ഡ്യൂയറ്റ് പാടും
വനഗായികേ വാനില്‍ വരൂ നായികേ വാനില്‍ വരൂ നായികേ
സെന്‍സറിങ് പേടിച്ചവര് ഇലയ്ക്കുപിന്നില് മുഖം മറയ്ക്കും
ഭാവികാണുമോ അവര്‍ ജീവിതം കാണുമോ
വീടറിയുന്നു പിന്നെ സ്റ്റണ്ട് നടക്കുന്നു