ഈ നീലത്താരകമിഴികള് കരിനീലക്കടലിന് ചുഴികള്‍
അനുരാഗത്തിന് മുത്തും പവിഴവും
ആയിരം വിളയും ചുഴികള്‍ ചുഴികള്‍ ചുഴികള്‍
“ ഓമനേ..നിന്റെ കണ്ണുകളിലാണ് പ്രേമത്തിന്റെ
തിരയടികള്‍ ജീവിതത്തിലാദ്യമായ് ഞാന്‍ കണ്ടത്”
ആഹാ.. ആഹാ.. ആഹാ.. ആഹാ..
മയക്കം നടിച്ചു ഞാന്‍ ചോദിക്കും
മൌനം കൊണ്ടു നീ സമ്മതിക്കും
ആലസ്യത്തില്‍ തുടിക്കുമാ നിമിഷം
അങ്ങനെ നാമൊന്നിച്ചാഘോഷിക്കും
“തങ്കം,നിന്റെ ചിലങ്കകള്‍ കിലുങ്ങിയപ്പോള്‍
പ്രേമസങ്കല്‍പ്പത്തിന്റെ കുങ്കുമപ്പൂക്കളാദ്യമായ്
എന്റെ മനസ്സില്‍ പൂത്തുലഞ്ഞു”
ഓ... ഓഹോ..
അധരം യൌവനകഥ ചൊരിയും
മധുരം തേനിലല്ലെന്നുരയ്ക്കും
ആനന്ദത്തിന് അനവദ്യനിലയം
ആരോമലാളാണെന്നറിയും
ഓ മൈ ഡാര്‍ലിങ്ങ്, യു ആര് മൈ ഫസ്റ്റ് ലവ്
(ഈ നീലത്താരകമിഴികള് )