സ്വര്‍ണ്ണപുഷ്പശരമുള്ള കാമദേവന് നിന്റെ
കണ്മുനപ്പൂവമ്പിനായി തപസ്സു ചെയ്വൂ
സ്വര്‍ണ്ണപുഷ്പശരമുള്ള കാമദേവന് നിന്റെ
കണ്മുനപ്പൂവമ്പിനായി തപസ്സു ചെയ്വൂ
കണ് തുറക്കൂ അനുഗ്രഹിക്കൂ
പൊന്നശോകപൂവണിയും ദേവകന്യകള്‍ നിന്റെ
മന്ദഹാസപൂക്കണിയ്ക്കായ് കൊതിച്ചുനില്‍പ്പൂ
പൊന്നുഷസ്സും പൌര്‍ണ്ണമിയും തോഴിമാരായി നിനക്ക്
കുങ്കുമവും ചന്ദനവും കൊണ്ടുവരുന്നു
നിന്നെ അണിയിക്കുന്നു (സ്വര്‍ണ്ണപുഷ്പശരമുള്ള)
പുഷ്യരാഗകേസരങ്ങള് വിടര്ത്തിനില്ക്കും സൂര്യ
പുഷ്പമായ് നീ എന്മനസ്സില് ചിരിച്ചു നില്പ്പൂ
മുത്തൊളിച്ചിറകു വീശി അതിനു ചുറ്റും എന്റെ
സ്വപ്നശലഭങ്ങള്‍ മൂളിപ്പറന്നിടുന്നു
പാറിപ്പറന്നിടുന്നു (സ്വര്‍ണ്ണപുഷ്പശരമുള്ള)