ലാലലാല ലല്ലല്ലല്ലല്‍ ലാലലാല ലല്ലല്ലല്ലല്‍
ലാലലാല ലല്ലല്ലല്ലല്‍
ലല്ലല്ലല്ലല്‍ ലല്ലല്ലല്ലല്‍ ലല്ലല്ലല്ലലാ (ലാലലാല)
തെന്നിത്തെന്നി തെന്നിവരുന്നൊരു തെക്കന്‍ കാറ്റേ നിന്റെ
തേരിലിരുന്നോട്ടേ ഒന്നു ചൂളമടിച്ചോട്ടേ (തെന്നിത്തെന്നി)
ആ... ആ...
സ്വര്‍ണ്ണചിറകുള്ള സ്വപ്നങ്ങളോ വര്‍ണ്ണച്ചിറകുള്ള പുഷ്പങ്ങളോ
കാമദേവന്റെ കരിമ്പുവില്ലിലെ കാണാനഴകുള്ള ശരങ്ങളോ (സ്വര്‍ണ്ണ)
കാറ്റേവാ കടലേവാ കാറ്റേവാ കടലേവാ വാ വാ വാ
(തെന്നിത്തെന്നി)
തിരതല്ലുന്നൊരു പാല്ക്കടലേ തില്ലാന പാടുന്ന പാല്ക്കടലേ
നിന്റെ കൂടെ നൃത്തം ചെയ്യാന്‍ ഇന്നു രാത്രിയിലാരു വരും ? (തിര)
ഉര്‍വശിയോ? മേനകയോ ? (തെന്നിത്തെന്നി)