തിരുനെല്ലിക്കാട്ടിലോ..
തിരുവില്വാമലയിലോ..
തിരുവാതിര ഞാറ്റുവേലപ്പെണ്ണ്.. ഹോയ്..
തിരുമുറ്റം തൂത്തുതളിച്ചിതുവഴി വാ..
തീർത്ഥജലക്കുമ്പിളുമായ് ഇതുവഴി വാ..
പെണ്ണിതുവഴി വാ..
നീലമുകിൽ പാവാട പിഴിഞ്ഞു ചുറ്റി.. ഈ
നീരില്ലാച്ചോലകളിൽ പെയ്തിറങ്ങി..
ഒരു തുള്ളി കുടിനീരിറക്കാത്ത മണ്ണിലേക്ക്
ഒരു പനിനീരുറവയായ് ഒഴുകി വാ..
ഒഴുകി വാ.. ഒഴുകി വാ....
ആ പനിനീരുറവയിൽ അരയിലൊറ്റമുണ്ടുമായ്
അന്നാവണി ചന്ദ്രിക തേച്ചുകുളിക്കും..
നമ്മളും തേച്ചുകുളിക്കും.. തേച്ചുകുളിക്കും..
കാവിവെയിൽ ചിറ്റാട പുതച്ചുനിൽക്കും ഈ
പൂവില്ലാക്കുന്നുകളിൽ താളമാടി
ഒരു തുമ്പക്കുടവും കിളിർക്കാത്ത മണ്ണിലേക്ക്
ഒരു പൂപ്പാലരുവിയായ് ഒഴുകി വാ..
ഒഴുകി വാ.. ഒഴുകി വാ...
ആ കുളിർനീരരുവിയിൽ ഒരു കടിഞ്ഞൂൽപ്പൂവിനെ
അന്നാതിരചന്ദ്രിക മേൽകഴുകിക്കും..
നമ്മളും മേൽകഴുകിക്കും.. മേൽകഴുകിക്കും...