നദികള്‍ നദികള്‍ നദികള്‍
ഞങ്ങള്‍ നര്‍ത്തകികള്‍ നിത്യ നര്‍ത്തകികള്‍
പ്രകൃതിക്കു നീരാട്ടു പനിനീരുമായ് വരും പ്രിയസഖികള്‍
(നദികള്‍ നദികള്‍ നദികള്‍...)
ഗംഗേ.. യമുനേ.. ബ്രഹ്മപുത്രേ.. ഗോദാവരീ.. കാവേരീ(2)
നിങ്ങളൊന്നിച്ചു കൈനീട്ടി പുല്കുമ്പോള്
ഒന്നേ ദാഹം ഒന്നേ മോഹം ഒന്നേ ദേശീയമന്ത്രം
വന്ദേമാതരം... ജയ വന്ദേമാതരം..
ഭൂമിക്കു ഗംഗാ ദാനം നല്കിയ പുതിയ ഭഗീരഥരേ
നിങ്ങള്‍ തമിഴ്നാട്ടുകാരോ തുളുനാട്ടുകാരോ
മലയാളികളോ?
ഹിന്ദുമതക്കാരോ നിങ്ങള്‍ ക്രിസ്തുമതക്കാരോ?
ഇന്ഡ്യാക്കാര് ഞങ്ങള്‍ ഇന്ഡ്യാക്കാര്.....
(നദികള്‍ നദികള്‍ നദികള്‍...)
പമ്പേ.. പദ്മേ.. തുങ്കഭദ്രേ.. പെരിയാറേ.. പാലാറേ (2)
നിങ്ങളൊന്നിച്ചു കൈകൊട്ടി പാടുമ്പോള്‍
ഒന്നേ രാഗം ഒന്നേ താളം ഒന്നേ ദേശീയഗീതം
വന്ദേമാതരം ജയ വന്ദേമാതരം
ഭൂമിയെ സസ്യശ്യാമളയാക്കും പുതിയ കൃഷീവലരേ..നിങ്ങൾ
മഹാരാഷ്ട്രക്കാരോ ഗുജരാത്തുകാരോ ബംഗാളികളോ
ഇസ്ലാംമതക്കാരോ നിങ്ങള്‍ ബുദ്ധമതക്കാരോ
ഇന്ഡ്യാക്കാര്... ഞങ്ങള്‍ ഇന്ഡ്യാക്കാര്...
(നദികള്‍ നദികള്‍ നദികള്‍...)