ഹെയ്... ഹെയ്...മുൻകോപക്കാരീ
മുഖം മറയ്ക്കും നിന്റെ മനസ്സൊരു മുല്ലപ്പൂങ്കാവ്
അകന്നു നിന്നാൽ പച്ചിലക്കാവ്
അടുത്തു വന്നാൽ തങ്കനിലാവ് (മുൻകോപക്കാരീ)
പിണങ്ങിയെത്തും തെന്നലായ് അഹ...അഹ...
നിറഞ്ഞൊഴുകി ഞാൻ...അഹ...
പുഞ്ചിരിപ്പൂം കൊലുസ്സു കണ്ടു തരിച്ചു പോയി ഞാൻ
പുണർന്ന നേരം പിണക്കമെല്ലാം മറന്നു പോയി നാം
പതഞ്ഞു പൂക്കും വസന്ത സദ്യ നുകർന്നു പോയി നാം
(ഹെയ്... ഹെയ്...മുൻകോപക്കാരീ)
ഉറങ്ങിടുമ്പോൾ നിന്റെ നെഞ്ചിൽ..അഹ...അഹ.
ഉണർന്നിരിക്കും ഞാൻ...അഹ..അഹ..
കണ്ണുകളിൽ ദാഹവുമായ് വിരിഞ്ഞു നിൽക്കും നീ
കഴിഞ്ഞ കാല കഥകളോർത്തു ചിരി വിടരുമ്പോൾ
വിടർന്ന ചുണ്ടിൽ പുതിയ കാവ്യമെഴുതി വയ്ക്കും ഞാൻ
(ഹെയ്... ഹെയ്...മുൻകോപക്കാരീ)