മധുരമീനാക്ഷീ അനുഗ്രഹിക്കും
മധുരമീനാക്ഷീ അനുഗ്രഹിക്കും എന്റെ
മാനസവീണയില്‍ ശ്രുതിയുണരും
നിര്‍മ്മല സ്നേഹത്തിന് പൂജാവീഥിയില്‍
എന്റെ സങ്കല്പങ്ങള് തേര്‍തെളിക്കും
(മധുരമീനാക്ഷീ)
പൂവിടാന്‍ ദാഹിച്ചൊരെന്റെതൈമുല്ലയില്
പുലരിയിലിന്നൊരു പൂവിരിഞ്ഞു (പൂവിടാന്‍)
എന്നത്മദാഹത്തിന് ബിന്ദുവാണാമലര്‍
എന്‍ ജന്മസാഫല്യകാന്തിയല്ലോ
മധുരമീനാക്ഷീ അനുഗ്രഹിക്കും എന്റെ
മാനസവീണയില്‍ ശ്രുതിയുണരും
എത്ര ജന്മങ്ങള് കഴിഞ്ഞാലുമീ സത്യ
രക്തബന്ധത്തിന് ചിറകുകളില്‍ (എത്ര)
നമ്മളില്‍ മിന്നുന്ന ധന്യമാം ചൈതന്യം
ഒന്നായി നില്ക്കാന് കൊതിക്കുന്നു ഞാന്‍
(മധുരമീനാക്ഷീ)