കപിലവസ്തുവിലെ കര്‍മ്മയോഗിയില്‍ പോലും
കാമദേവനെ കാണും
കാമിനി കാപാലികേ
ഇടിമിന്നലില്‍
ഇന്ദ്രകാര്മുകമാല്യം ചാര്‍ത്താന്‍
പഴുതേ മോഹിക്കും - നിന്
മുഗ്ദ്ധഭാവനകളില്‍
അമൃതപയോധിയും
ആകാശതടിനിയും
പ്രമദവനികയും
പൊള്ളുന്ന മരുഭൂവും
കുളിര്തെന്നലും കൊടുങ്കാറ്റും
ഒന്നായി കൂടിക്കുഴയും
സത്യത്തിന്റെ വിശ്വരൂപം ഞാന്‍ കാണ്മൂ