Title (Indic)ആവേമറിയ WorkThottavadi Year1973 LanguageMalayalam Credits Role Artist Music LPR Varma Performer S Janaki Writer Vayalar Ramavarma LyricsMalayalamആവേ മരിയ ആവേ ആവേ വ്യാകുലമാതാവേ ലോകമാതാവേ എന്നെ പരീക്ഷയിൽ പൂകിക്കരുതേ പാപം ചെയ്യിക്കരുതേ ചൂടാനല്ലാ മറ്റൊരാളെ ചൂടിക്കാനല്ല ഇറ്റലിയിൽ വിടർന്നതീ ഇത്തിരി ലില്ലിപ്പൂ ഇതിന്റെ വെണ്മയുമാത്മ വിശുദ്ധിയും ഇതിന്റെ സൗരഭ്യവും അവിടുത്തെ തൃച്ചേവടികളിൽ അർപ്പിക്കാനല്ലോ അണിയാനല്ല മാല കോർത്തിതണിയിക്കാനല്ലാ ഇതളിതളായ് മലർന്നതീ ഇത്തിരി ലില്ലിപ്പൂ ഇതിന്റെ ശൈശവ കൗമാരങ്ങളും ഇതിന്റെ യൗവനവും അവിടുത്തെ തൃപ്പാദങ്ങളിൽ അർപ്പിക്കാനല്ലോ Englishāve mariya āve āve vyāgulamādāve logamādāve ĕnnĕ parīkṣayil pūgikkarude pābaṁ sĕyyikkarude sūḍānallā maṭrŏrāḽĕ sūḍikkānalla iṭraliyil viḍarnnadī ittiri lillippū idinṟĕ vĕṇmayumātma viśuddhiyuṁ idinṟĕ saurabhyavuṁ aviḍuttĕ tṛccevaḍigaḽil arppikkānallo aṇiyānalla māla korttidaṇiyikkānallā idaḽidaḽāy malarnnadī ittiri lillippū idinṟĕ śaiśava kaumāraṅṅaḽuṁ idinṟĕ yauvanavuṁ aviḍuttĕ tṛppādaṅṅaḽil arppikkānallo