Title (Indic)പിതാവേ WorkThottavadi Year1973 LanguageMalayalam Credits Role Artist Music LPR Varma Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamപിതാവേ പിതാവേ ഈ പാനപാത്രം തിരിച്ചെടുക്കേണമേ... പിതാവേ പിതാവേ ഈ പാനപാത്രം തിരിച്ചെടുക്കേണമേ... ആകാശമേഘങ്ങള്‍ക്കിടയില്‍ അത്യുന്നതങ്ങളില്‍ അങ്ങയെ തൃക്കണ്‍ പാര്‍ത്തുവന്ന ഭൂമിക്കു പണ്ടിതു ഭിക്ഷനല്‍കിയതല്ലേ- അങ്ങ് ഭിക്ഷനല്‍കിയതല്ലേ? സ്വീകരിക്കൂ സ്വീകരിക്കൂ എന്റെ പ്രാണന്റെ മെഴുകുതിരിപ്പൂ ഉരുകുമീ പാനപാത്രം (പിതാവേ) നിശ്ശബ്ദ ദുഃഖങ്ങള്‍ക്കിടയില്‍ നിത്യശൂന്യതയില്‍ എന്റെയീ അസ്ഥികളഴിയിട്ട കൂട്ടിനകത്തിതു കൈയ്പ്പു നിറച്ചുതന്നൂ (പിതാവേ) Englishpidāve pidāve ī pānabātraṁ tiriccĕḍukkeṇame... pidāve pidāve ī pānabātraṁ tiriccĕḍukkeṇame... āgāśameghaṅṅaḽkkiḍayil atyunnadaṅṅaḽil aṅṅayĕ tṛkkaṇ pārttuvanna bhūmikku paṇḍidu bhikṣanalgiyadalle- aṅṅ bhikṣanalgiyadalle? svīgarikkū svīgarikkū ĕnṟĕ prāṇanṟĕ mĕḻugudirippū urugumī pānabātraṁ (pidāve) niśśabda duḥkhaṅṅaḽkkiḍayil nityaśūnyadayil ĕnṟĕyī asthigaḽaḻiyiṭṭa kūṭṭinagattidu kaiyppu niṟaccudannū (pidāve)