ദീപാരാധന നടതുറന്നൂ
ദിവസദലങ്ങള്‍ ചുവന്നൂ
ഭൂമിയുടെ കയ്യിലെ കൌമാരമല്ലികകള്‍
പുഷ്പാഞ്ജലിക്കായ് വിടര്‍ന്നൂ
ചന്ദനമുഴുക്കാപ്പു ചാര്‍ത്തിയ ശരത്കാല
സുന്ദരി ശശിലേഖേ നിന്റെ
അരയിലെ ഈറന്‍ പുടവത്തുമ്പില്‍ ഞാന്‍
അറിയാതെ തൊട്ടുപോയീ
അന്നുനീ അടിമുടി കോരിത്തരിച്ചു പോയീ
(ദീപാരാധന നടതുറന്നൂ....)
അറ്റംകെട്ടിയ കാര്‍കൂന്തലില്‍
ദശപുഷ്പം ചൂടിയ യുവകാമിനീ
അരികില്‍ ഞാന്‍ വന്നപ്പോള്‍ എന്തിനു മാറില്‍ നീ
തൊഴുകൈവല്ലികള് പടര്‍ത്തീ എന്നെ നീ
തളിരിട്ട ലജ്ജയിലുണര്ത്തീ
(ദീപാരാധന നടതുറന്നൂ....)
അനുരാഗസരസ്വതീ ക്ഷേത്രത്തിലെ
കാവ്യസുരഭിയാം വരവര്‍ണ്ണീനി
ഒരുരാത്രി കിളിവാതില്‍ തുറന്നുവയ്ക്കു
എനിക്കായ് ഒരു ദാഹമായ് നീ ഉണര്‍ന്നിരിക്കൂ
ഒരുരാത്രി കിളിവാതില്‍ തുറന്നുവയ്ക്കു
എനിക്കായ് ഒരു ദാഹമായ് നീ ഉണര്‍ന്നിരിക്കൂ.......