ബിന്ദു.... ബിന്ദു
ഒതുങ്ങി നില്പ്പൂ നിന്നിലൊരുല്‍ക്കട
ശോകത്തിന് സിന്ധു
അഗാധനീലിമയില്‍ ഹൃദന്തവേദനകള്
ഒളിച്ചുവയ്ക്കും കടലേ
എന്‍ മാറിനു കുളിരേകാന്‍ തേഞ്ഞു തീര്‍ന്ന ചന്ദനമല്ലേ നീ (2)
ബിന്ദു ....
നിന്‍മിഴിനീരൊരു പൂജാമലരായ്
അടര്‍ന്നുവീണപ്പോള്‍
നിന്നാത്മാവിന് വേദനയറിയാതിരുന്നു ഞാന്‍ പാടി (2)
മൂകതതിങ്ങിടുമീമരുഭൂമിയില് എന്നുമെനിക്കൊരു സഖിയാകാന്‍
വിളിച്ചു നിന്നെ, ഞാന്‍ വിളിച്ചുനിന്നെ
മാപ്പുതരൂ മാപ്പുതരൂ