Title (Indic)ആരുടെ മനസ്സിലെ WorkInquilab Zindabad Year1971 LanguageMalayalam Credits Role Artist Music G Devarajan Performer P Leela Writer OV Usha LyricsMalayalamആരുടെ മനസ്സിലെ ഗാനമായീ ഞാന്‍ ഏതൊരു ഹൃദയത്തിന് ധ്യാനമായീ - ധ്യാനമായീ (ആരുടെ ) ഏതൊരു പൊയ്കയിലെ തെളിനീരിന്നലകളില്‍ നെയ്തലാമ്പലായ് ഞാന്‍ വിരിഞ്ഞുപോയീ (ഏതൊരു) ഏതു നീലവാനിലെ ഇന്ദ്രനീലക്കാട്ടിലെ പീലി നിവര്ത്തിനില്ക്കും മയൂരമായി - മയൂരമായി (ആരുടെ ) ഏതാത്മപുഷ്പത്തിന്റെ രാഗപരാഗമായി മദകരമധുമയഗന്ധമായി (ഏതാത്മപുഷ്പത്തിന്റെ) ചന്ദനക്കാട്ടിലെയേതല്ലിമലര്ക്കാവില് ഏതു ചെറുകൂട്ടിലെ കിളിയായി - കിളിയായി (ആരുടെ ) Englishāruḍĕ manassilĕ gānamāyī ñān edŏru hṛdayattin dhyānamāyī - dhyānamāyī (āruḍĕ ) edŏru pŏygayilĕ tĕḽinīrinnalagaḽil nĕydalāmbalāy ñān viriññuboyī (edŏru) edu nīlavānilĕ indranīlakkāṭṭilĕ pīli nivarttinilkkuṁ mayūramāyi - mayūramāyi (āruḍĕ ) edātmabuṣpattinṟĕ rāgabarāgamāyi madagaramadhumayagandhamāyi (edātmabuṣpattinṟĕ) sandanakkāṭṭilĕyedallimalarkkāvil edu sĕṟugūṭṭilĕ kiḽiyāyi - kiḽiyāyi (āruḍĕ )