മേലേമാനത്തെ നീലിപ്പുലയിക്ക്
മഴപെയ്താല്‍ ചോരുന്ന വീട്
അവളേ സ്നേഹിച്ച പഞ്ചമിച്ചന്ദ്രന്
കനകം മേഞ്ഞൊരു നാലുകെട്ട്
പുഞ്ചപ്പാടത്ത് പൊന്നും വരമ്പത്ത്
പെണ്ണുംചെറുക്കനും കണ്ടൂ ആദ്യമായ്
പെണ്ണുംചെറുക്കനും കണ്ടു
പെണ്ണിനു താമര പൂണാരം
പയ്യനു ചുണ്ടത്ത് പുന്നാരം
വെട്ടാക്കുളമവന്‍ വെട്ടിച്ചൂ കെട്ടാപ്പുരയവന്‍ കെട്ടിച്ചൂ
വിത്തുവിതച്ചാല്‍ മുളയ്ക്കാത്ത പാടം
വെള്ളിക്കലപ്പകൊണ്ടുഴുവിച്ചു
മേലേ മാനത്തെ....
പൊക്കിള്‍പ്പൂവരെ ഞാന്നുകിടക്കുന്ന
പുത്തന്‍പവന്മാല തീര്‍ത്തു പെണ്ണിനു
പുത്തന്‍പവന്മാല തീര്‍ത്തു
അത്തം പത്തിനു പൊന്നോണം
അന്നുവെളുപ്പിനു കല്യാണം
മേലേ മാനത്തെ......