ആ... ആ....
പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ
താമസിച്ചെത്തുന്ന വിരുന്നുകാരീ
എന്റെ വിരുന്നുകരീ
ഉദ്യാനവിരുന്നിനു പൂപ്പന്തലൊരുക്കട്ടെ
നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ ഞാൻ
നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ
പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ
താമസിച്ചെത്തുന്ന വിരുന്നുകാരീ
എന്നാത്മസങ്കൽപഗോപുരതിൽ നിന്നെ
എങ്ങിനെയെങ്ങിനെ സ്വീകരിക്കും ഞാൻ
എങ്ങിനെയെങ്ങിനെ സ്വീകരിക്കും
എന്നാത്മസങ്കൽപഗോപുരതിൽ നിന്നെ
എങ്ങിനെയെങ്ങിനെ സ്വീകരിക്കും
മന്ദാരതൽപത്തിൽ നീ വന്നിരിക്കുമ്പോൾ
എന്തെല്ലാമെന്തെല്ലാമൊരുക്കിവയ്ക്കും ഞാൻ
എന്തെല്ലാമെന്തെല്ലാമൊരുക്കിവയ്ക്കും
പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ
താമസിച്ചെത്തുന്ന വിരുന്നുകാരീ
ചുണ്ടത്തു സൂക്ഷിച്ച മുന്തിരിക്കുലകൾ
ഞാൻ ഒന്നൊന്നായ് ഒന്നൊന്നായ് പുറത്തെടുക്കും
ചുണ്ടത്തു സൂക്ഷിച്ച മുന്തിരിക്കുലകൾ
ഞാൻ ഒന്നൊന്നായ് ഒന്നൊന്നായ് പുറത്തെടുക്കും
മധുരിതസ്വപ്നങ്ങൾ തൻ
കലവറയ്ക്കുള്ളിൽ നിന്നും
മധുപാത്രമോരോന്നായ് നിരത്തി വയ്ക്കും
മുന്നിൽ മധുപാത്രമോരോന്നായ് നിരത്തി വയ്ക്കും
പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ
താമസിചെത്തുന്ന വിരുന്നുകാരീ
എന്റെ വിരുന്നുകാരീ