ഇന്നുവരും അച്ഛന് ഇന്നുവരും എന്റെ
കണ്ണിനു പൂക്കണി കൊണ്ടുവരും
പൂക്കണി കൊണ്ടുവരും
ഇന്നുവരും അച്ഛന് ഇന്നുവരും
ഉണ്ണിക്കവിളിലൊരുമ്മ തരും
ഉണ്ണിക്കൈരണ്ടിലും ബൊമ്മ തരും
ഉണ്ണിക്കവിളിലൊരുമ്മ തരും
ഉണ്ണിക്കൈരണ്ടിലും ബൊമ്മ തരും
ഇന്നുവരും അച്ഛന് ഇന്നുവരും
കാലത്തെ കുട്ടാനു നീരാട്ട് ഇന്ന്
കാവിലെ ദൈവങ്ങള്ക്കാറാട്ട്
കണ്മണിപ്പൈതല് കുളിക്കേണം വേഗം
പൊന്നരഞ്ഞാണം ധരിക്കേണം
ഇന്നുവരും അച്ഛന് ഇന്നുവരും
പീലിതലമുടി ചീകേണം പിന്നെ
പാലയ്ക്കാമോതിരം കെട്ടേണം
ചന്ദം തുളുമ്പുന്ന നെറ്റിയിങ്കല്‍ കൊച്ചു
ചന്ദനഗോപി വരയ്ക്കേണം
ഇന്നുവരും അച്ഛന് ഇന്നുവരും
പട്ടും വളയും ധരിക്കേണം കാലില്‍
മുത്തണികിങ്ങിണി കെട്ടേണം
കണ്ണുകുളിര്ത്തച്ഛന് കണ്ടോട്ടെ - എന്റെ
കണ്ണനാമുണ്ണിയെ കണ്ടോട്ടെ (ഇന്നുവരും)