കൊടുങ്ങല്ലൂരമ്മേ കൊടുങ്ങല്ലൂരമ്മേ
കുന്നലനാട്ടില്‍ കുടികൊള്ളുമമ്മേ
ജയദുര്‍ഗേ ജയദുര്‍ഗേ (കൊടുങ്ങല്ലൂരമ്മേ)
കുരുതിക്കളങ്ങളില് പാട്ടുപാടി
കുങ്കുമക്കലശങ്ങളാടിയാടീ
വാളും ചിലമ്പുമായ് സംഹാരതാണ്ഠവം
ആടുമമ്മേ ശ്രീകുരുംബേ
ജയദുര്‍ഗേ ജയദുര്‍ഗേ (കൊടുങ്ങല്ലൂരമ്മേ)
മുത്തമിഴിന്നു മുത്തായീ
മൂവുലകിന്നു വിളക്കായീ
കോവിലന്നു പ്രിയയായ്
കണ്ണകിയായ് പണ്ട്
കാവേരിതീരത്തു വളര്‍ന്നോരമ്മേ
ജയദുര്‍ഗേ ജയദുര്‍ഗേ (കൊടുങ്ങല്ലൂരമ്മേ)
പ്രതികാര രുദ്രയായ് പാവകജ്വാലയായ്
മധുരാനഗരം എരിച്ചോരമ്മേ
മാനവധര്‍മ്മം കതിരിട്ടു നിന്നൊരീ
മാവേലി നാട്ടിന്നു വന്നോരമ്മേ
ജയദുര്‍ഗേ ജയദുര്‍ഗേ (കൊടുങ്ങല്ലൂരമ്മേ)