അഞ്ചു സുന്ദരികള്‍ അഞ്ചു സുന്ദരികള്‍
മാറിലെയ്യാന് മാരന് തൊടുക്കും
അഞ്ചു പൂവമ്പുകള്‍ - നിങ്ങള്‍
അഞ്ചു സുന്ദരികള്‍
പൂവെന്നു കരുതി തീയിലെരിയും
ചിത്രശലഭങ്ങളേ
പൂവെന്നു കരുതി തീയിലെരിയും
ചിത്രശലഭങ്ങളേ
കത്തിയെരിയും തീയണയ്ക്കാന്‍
കാലവര്‍ഷം വരവായീ
കത്തിയെരിയും തീയണയ്ക്കാന്‍
കാലവര്‍ഷം വരവായീ
അഞ്ചു പൂവമ്പുകള്‍ - നിങ്ങള്‍
അഞ്ചു സുന്ദരികള്‍ (അഞ്ചു സുന്ദരികള്‍)
മായാമോഹന നര്‍ത്തനമാടും
മാദകത്തിടമ്പുകളേ
മായാമോഹന നര്‍ത്തനമാടും
മാദകത്തിടമ്പുകളേ
കാല്ചിലങ്കകള് ചങ്ങലയെങ്കില്‍
കാലമായതു പൊട്ടിയ്ക്കാന്‍
കാല്ചിലങ്കകള് ചങ്ങലയെങ്കില്‍
കാലമായതു പൊട്ടിയ്ക്കാന്‍
അഞ്ചു പൂവമ്പുകള്‍ - നിങ്ങള്‍
അഞ്ചു സുന്ദരികള്‍ (അഞ്ചു സുന്ദരികള്‍)